തിരുവനന്തപുരം: ഓൺലൈൻ ക്ലാസുകൾക്കായി നിർദ്ധന വിദ്യാർത്ഥികൾക്ക് വിതരണം ചെയ്യുന്നതിന് തിരുവനന്തപുരം പൊലീസ് സഹകരണ സംഘം സംഭാവന ചെയ്യുന്ന ടെലിവിഷനുകളും ടാബുകളും സംഘം പ്രസിഡന്റ് ജി.ആർ. അജിത്ത് മന്ത്രി കടകംപള്ളി സുരേന്ദ്രന് കൈമാറി. സംഘം വൈസ് പ്രസിഡന്റ് ഹരിലാൽ, ടി.എസ്. ഷാനവാസ്, ഭരണസമിതി അംഗം രഞ്ചിത്ത് ജി.ആർ എന്നിവർ പങ്കെടുത്തു.