it-park
IT PARK

തിരുവനന്തപുരം: കൊവിഡിന്റെ പശ്ചാലത്തിൽ സംസ്ഥാനത്തേക്ക് കൂടുതൽ ഐ.ടി പ്രൊഫഷണലുകളെ ആകർഷിക്കാനുള്ള സർക്കാരിന്റെ മൂവ് ടു കേരള പദ്ധതിയുടെ ഭാഗമായി ഐ.ടി പാർക്കുകളിൽ സർവേ തുടങ്ങി.വർക്ക് ഫ്രം ഹോം, വർക്ക് നിയർ ഹോം, കോ വർക്കിംഗ് സ്‌പെയ്സ് എന്നിവയുടെ സാധ്യതയും ആവശ്യകതയും കണ്ടെത്താനും അതിനായി നെറ്റ് വർക്കിംഗ് ഉൾപ്പെടെയുള്ള സൗകര്യമൊരുക്കാനുമാണ് സർവേ. കോവർക്കിംഗ് സ്‌പേസ് ശൃംഖലകൾ രൂപീകരിക്കാൻ സംസ്ഥാനത്തിന് പദ്ധതിയുണ്ടെന്ന് സംസ്ഥാന ഐ.ടി ഇലക്ട്രോണിക്സ് വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കർ പറഞ്ഞു.

മഹാമാരിയുടെ പശ്ചാത്തലത്തിൽ വീട്ടിലിരുന്നു ജോലി ചെയ്യുന്ന ഐ.ടി പ്രൊഫഷണലുകൾക്ക് ഉയർന്ന ബാൻഡ് വിഡ്ത്ത് ഇന്റർനെറ്റ് കണക്ഷൻ മുഖ്യമന്ത്രി ഉറപ്പു നൽകിയിരുന്നു. സർവെ https://bit.ly/2UB2Ezr എന്ന ലിങ്കിൽ ലഭിക്കും.