rajnath-singh-

ന്യൂഡൽഹി: ഇന്ത്യ ഇപ്പോൾ ദുർബല രാജ്യമല്ലെന്നും ദേശീയഅഭിമാനത്തിൽ വിട്ടുവീഴ്ചയ്ക്കില്ലെന്നും കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് പറഞ്ഞു.വീഡിയോ കോൺഫറൻസ്‌ വഴി നടത്തിയ ജമ്മു ജൻ സംവാദ് റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത്.

അതിർത്തിയിൽഎന്താണ് സംഭവിക്കുന്നതെന്ന് പറയാൻ പ്രതിപക്ഷം ആവശ്യപ്പെടുന്നുണ്ട്. സർക്കാർ ശരിയായ സമയത്ത് അക്കാര്യങ്ങൾ വെളിപ്പെടുത്തും. അതിർത്തി തർക്കം ചർച്ചകളിലൂടെ പരിഹരിക്കണമെന്നാണ് ചൈനയുടെ ആവശ്യം.ഞങ്ങളും ഇതിനെ അനുകൂലിക്കുന്നു.പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ജമ്മുകാശ്മീരിന്റെ വിധിയും ചിത്രവും മാറും. ജമ്മുകശ്മീർ ഉന്നതിയിൽ എത്തും- അദ്ദേഹം പറഞ്ഞു.