കൊല്ലം: കൊല്ലം പ്രാക്കുളത്ത് ആറാം ക്ലാസുകാരി അമീനയുടേതു തുങ്ങിമരണമാണെന്ന് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട്. ശരീരത്തില്‍ മറ്റ് ചതവുകളോ മുറിവുകളോ ഇല്ലെന്ന് പാരിപ്പള്ളി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നടത്തിയ പോസ്റ്റുമോർട്ടത്തിൽ വ്യക്തമായി.
കുട്ടി ആത്മഹത്യ ചെയ്യില്ലെന്നും മരണത്തിൽ കഞ്ചാവ് മാഫിയയുടെ പങ്കിനെക്കുറിച്ച് അന്വേഷിക്കണമെന്നും ബന്ധുക്കള്‍ ആവശ്യപ്പെട്ടിരുന്നു.വെള്ളിയാഴ്ച്ച രാത്രി ഏഴരയോടെയാണ് അമീനയെ വീട്ടിനുള്ളില്‍ തുങ്ങിയ നിലയില്‍ കണ്ടത്. ഉടന്‍ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
മരിക്കുന്നതിന് തൊട്ടുമുമ്പ് വരെ മകള്‍ തനിക്കൊപ്പം ഉണ്ടായിരുന്നുവെന്ന് അമ്മ പറഞ്ഞു. കുട്ടിയുടെ പുസ്തകത്തില്‍ നിന്ന ആത്മഹത്യ കുറിപ്പ് ലഭിച്ചിട്ടുണ്ടെന്ന് പൊലീസ് വ്യക്തമാക്കി.