ചിറയിൻകീഴ്: എ.ഐ.ടി.യു.സി ദേശീയ പ്രസിഡന്റും ആരോഗ്യവകുപ്പ് മന്ത്രിയുമായിരുന്നു ജെ. ചിത്തരഞ്ജന്റെ 13ാം ചരമവാർഷികദിനത്തിൽ ആരോഗ്യപ്രവർത്തകരെ ആദരിക്കലും മാസ്‌ക് വിതരണം ചിറയിൻകീഴ് താലൂക്ക് ആശുപത്രി അങ്കണത്തിൽ നടന്നു. എ.ഐ.ടി.യു.സി സംസ്ഥാന വർക്കിംഗ് കമ്മിറ്റി അംഗം മനോജ് ബി. ഇടമന ചടങ്ങ് ഉദ്ഘാടനം ചെയ്‌തു. സി.പി.ഐ മണ്ഡലം കമ്മിറ്റി സെക്രട്ടറി ഡി. ടൈറ്റസ്, എ.ഐ.ടി.യു.സി മണ്ഡലം സെക്രട്ടറി കോരാണി ബിജു, താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. സബ്ന. ഡി.എസ്, എന്നിവർ സംസാരിച്ചു. മണ്ഡലം പ്രസിഡന്റ് എസ് സ്‌കന്ദകുമാർ അദ്ധ്യക്ഷത വഹിച്ചു. ടി. സുനിൽ, കളിയിൽപുര രാധാകൃഷ്ണൻ നായർ, വലിയയേല ഗോപൻ, പി. വിജയദാസ്, ഹെഡ് നഴ്സുമാരായ ഷൈനിപോൾ, പുഷ്‌പ, എസ്.പി. ചന്ദ്രൻ എന്നിവർ പങ്കെടുത്തു. ഐസൊലേഷൻ വാർഡിൽ കൊവിഡ് 19 ബാധിച്ച രോഗികളെ പരിചരിച്ച നഴ്സുമാരായ ഡോളി, സബീന, സുമം, ചിത്രാ, അപർണ, സുകന്യ, സരിത, വീണ നഴ്സിംഗ് അസിസ്റ്റന്റ് ഗിരിജ, ക്ലീനിംഗ് അറ്റൻഡർമാരായ ജലജ, ലതിക, സിന്ധു കെ, ഷീബ. ബി, ലൂർദ് എന്നിവരെയാണ് ആദരിച്ചത്. തുടർന്ന് രോഗികൾക്കും ആശുപത്രി ജീവനക്കാർക്കും സൗജന്യമായി മാസ്‌കുകൾ വിതരണം ചെയ്‌തു.