വെഞ്ഞാറമൂട്: ഒാൺലൈൻ പഠനം പ്രതിസന്ധിയിലായ വിദ്യാർത്ഥികൾക്ക് പ്രകാശമേകി കെ.എസ്.ഇ.ബി ജീവനക്കാർ. ഓൺലൈൻ പഠനത്തിന് സൗകര്യമില്ലാത്ത വിദ്യാർത്ഥികൾക്ക് ടി.വി വാങ്ങി നൽകിയാണ് വെഞ്ഞാറമൂട് കെ.എസ്.ഇ.ബി ജീവനക്കാർ മാതൃകയായത്. ഡി.കെ. മുരളി എം.എൽ.എ ജീവനക്കാരിൽ നിന്നും ടിവി ഏറ്റുവാങ്ങി വെഞ്ഞാറമൂട് ഗവ. ഹയർ സെക്കൻഡറി സ്കൂൾ അധികൃതർക്ക് കൈമാറി. പി.ടി.എ പ്രസിഡന്റ് ബാബുരാജ്, ഗ്രാമ പഞ്ചായത്ത് അംഗം സുജാതൻ, സ്കൂൾ പ്രിൻസിപ്പൽ ഹരികുമാർ, എസ്.എം.സി ചെയർമാൻ പി. വാമദേവൻ പിള്ള തിരുവടി , പി.ടി.എ എക്സിക്യുട്ടീവ് കമ്മിറ്റി അംഗം എം.ആർ. ഷാജി, സബ് എൻജിനിയർ സുജിത് കുമാർ, കെ.എസ്.ഇ.ബി ഡബ്യു.എ (സി.ഐ.ടി.യു) സംസ്ഥാന കമ്മിറ്റി അംഗം അജയൻ, യൂണിറ്റ് സെക്രട്ടറി സുനിൽകുമാർ തുടങ്ങിയവർ പങ്കെടുത്തു.