വെഞ്ഞാറമൂട്: ബൈക്കും കാറും കൂട്ടിയിടിച്ച് ബൈക്ക് യാത്രികനായ യുവാവിനു പരിക്ക്. വെഞ്ഞാറമൂട് മണ്ഡപകുന്ന് ചരുവിളപുത്തൻ വീട്ടിൽ വിപിനാണ് (19) പരിക്കേറ്റത്. ശനിയാഴ്ച വൈകിട്ട് 5 ന് വെഞ്ഞാറമൂട് ബി.എസ്.എൻ.എൽ ഓഫീസിന് മുന്നിലായിരുന്നു അപകടം. ആറ്റിങ്ങൽ ഭാഗത്തു നിന്ന് വെഞ്ഞാറമൂട് ഭാഗത്തക്കു വരികയായിരുന്ന കാറിന്റെ പിന്നിൽ ബൈക്ക് നിയന്ത്രണം വിട്ട് ഇടിക്കുയായിരുന്നു. പരിക്കേറ്റയാളെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.