shasi-tharoor

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മകളുടെ വിവാഹത്തിന് ആശംസകൾ നേർന്ന് ശശിതരൂർ എം.പി. കൊവിഡ് കാലത്തെ പ്രണയം' ഒരു പ്രത്യേക സന്തോഷം നൽകുന്നു! ഈ കൊവിഡ് കാലത്തും നമുക്ക് ജീവിതം മുന്നോട്ട് കൊണ്ടുപോകണമെന്നും ഫേസ്ബുക്കിൽ തരൂർ കുറിച്ചു.

തരൂരിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പ്രസക്തഭാഗങ്ങൾ

കൊവിഡിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ ഓൺലൈൻ വിദ്യാഭ്യാസ സംവിധാനത്തെപ്പറ്റിയും പ്രവാസികളുടെ മടങ്ങിവരവ് സംബന്ധിച്ച പ്രതിസന്ധികളെക്കുറിച്ചും മുഖ്യമന്ത്രി പിണറായി വിജയനുമായി ചർച്ച നടത്തി. കോളേജ് വിദ്യാർത്ഥികളുടെ പരീക്ഷകൾ മാറ്റിവയ്ക്കുന്നതും സ്‌കൂൾ വിദ്യാർത്ഥികളുടെ പഠനഭാരം ലഘൂകരിക്കുന്നതും സംബന്ധിച്ച് ആലോചന നടത്താമെന്ന് അദ്ദേഹം ഉറപ്പ് നൽകി.

ഗൾഫ് രാജ്യങ്ങളിൽ നിന്ന് മടങ്ങിവരുന്ന മലയാളികൾ വിമാനങ്ങൾ സംബന്ധിച്ച് നേരിടുന്ന പ്രതിസന്ധിയെക്കുറിച്ചും ചർച്ച നടത്തി. നമ്മുടെ എംബസികൾ കൊവിഡ് ടെസ്റ്റ് നടത്താൻ പര്യാപ്തരല്ല. കേരളത്തിൽ ഇന്നലെ റിപ്പോർട്ട് ചെയ്ത 81 കേസുകളിൽ 50 എണ്ണവും ഗൾഫിൽ നിന്നുള്ളതാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. അത്തരം ആളുകളിൽ നിന്ന് മറ്റ് യാത്രക്കാരിലേക്ക് രോഗം പകരുന്നതും അതിലൂടെ വൈറസ് വ്യാപകമായി പടരുന്നതും സംബന്ധിച്ച് മുഖ്യമന്ത്രിക്ക് കടുത്ത ആശങ്കയുണ്ട്. കൊവിഡ് രോഗികൾക്കായി മാത്രം പ്രത്യേക വിമാനം ഒരുക്കുന്നത് പ്രശ്നമല്ല.

കേരളം അവരെ സുരക്ഷിതരായി നോക്കുമെന്ന് ഉറപ്പാണ്. ആരോഗ്യമുള്ളവരും രോഗബാധിതരായ ആളുകളും തമ്മിൽ സമ്പർക്കത്തിലേർപ്പെടുന്നതാണ് പ്രധാന പ്രശ്നം. ഇത് എളുപ്പത്തിൽ പരിഹരിക്കാനാകാത്ത സുപ്രധാന പ്രശ്നമാണ്. എന്നാൽ കടുത്ത തീരുമാനങ്ങളെടുക്കുമ്പോൾ നല്ല ഭരണം കാഴ്ച വയ്ക്കാനാവും. ഈ പകർച്ചവ്യാധിയെ കൈകാര്യം ചെയ്യുന്നതിലും പൊതുജനങ്ങളെ സംരക്ഷിക്കുന്നതിലും കേരളം മികച്ച റെക്കോർഡ് നിലനിറുത്തുന്നുവെന്ന് ഉറപ്പുവരുത്തുകയാണ്. ഇതിന് മുഖ്യമന്ത്രിയെ ആശംസിക്കുന്നു.

മുഖ്യമന്ത്രിയുടെ മകളുടെ വിവാഹത്തിന് ആശംസകള്‍ നേരുന്നു. 'കൊവിഡിന്റെ കാലത്തെ പ്രണയം' ഒരു പ്രത്യേക സന്തോഷം നൽകുന്നു! ഈ കൊവിഡ് കാലത്തും നമുക്ക് ജീവിതം മുന്നോട്ട് കൊണ്ടുപോകണമെന്നും തരൂര്‍ കുറിച്ചു.