പാലക്കാട്: അട്ടപ്പാടിയില്‍ വീണ്ടും ശിശു മരണം. മുള്ളിയിലെ കുട്ടപ്പന്‍ കോളനിയിലെ 23 ദിവസം പ്രായമുള്ള പെണ്‍കുഞ്ഞാണ് മരിച്ചത്. ഈ വര്‍ഷം അട്ടപ്പാടിയില്‍ മരിക്കുന്ന ആറാമത്തെ നവജാതശിശുവാണിത്. തൂക്കക്കുറവും മറ്റ് ആരോഗ്യ പ്രശ്‌നങ്ങളും കണക്കിലെടുത്ത് പെരുന്തല്‍മണ്ണ എം.ഇ.എസ് ആശുപത്രിയിലേയ്ക്ക് കുട്ടിയെ റഫര്‍ ചെയ്യുന്ന സാഹചര്യം ഉണ്ടായിരുന്നു.
ഇതിനിടെയാണ് കുട്ടി മരണപ്പെട്ടത്. വെന്‍റിലേറ്ററിലായിരുന്നു കുട്ടിയെന്നാണ് വിവരം. കുട്ടപ്പന്‍ കോളനിയില്‍ രജിതയുടെയും രഞ്ജിത്തിന്‍റെയും കുട്ടിയാണ് മരിച്ചത്. ജനന സമയത്ത് കുട്ടിക്ക് തുക്കക്കുറവുണ്ടായിരുന്നു. 1.60 കിലോയായിരുന്നു കുട്ടിയുടെ ഭാരം.