ആറ്റിങ്ങൽ: കേന്ദ്രസർക്കാർ അവഗണനയ്ക്കെതിരെ വ്യാപാരി വ്യവസായി ഏകോപന സമിതി ആറ്റിങ്ങൽ യൂണിറ്റിന്റെ നേതൃത്വത്തിൽ ഇന്ന്​ രാവിലെ 11ന് പോസ്റ്റോഫീസിനു മുന്നിൽ ധർണ നടത്തും. ചെറുകിട വ്യവസായികൾക്ക് ഗ്രാന്റ് അനുവദിക്കുക, വ്യാപാരികളെടുത്തിട്ടുള്ള അഞ്ചുലക്ഷം വരെയുള്ള ലോണുകൾ എഴുതിത്തള്ളുക, പലിശ രഹിത മൊറട്ടോറിയം പ്രഖ്യാപിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് ധർണ. ജില്ലാ വൈസ് പ്രസിഡന്റ് ജോഷി ബാസു അദ്ധ്യക്ഷത വഹിക്കുന്ന യോഗം ബി. സത്യൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. ആറ്റിങ്ങൽ യൂണിറ്റ് പ്രസിഡന്റ് പൂജ ഇഖ്‌ബാൽ, ജന. സെക്രട്ടറി ബൈജുചന്ദ്രൻ, ​ട്രഷറർ അനിൽകുമാർ എന്നിവർ നേതൃത്വം നൽകും.