vld-1

വെള്ളറട: മലയോര ഹൈവേയുടെ വാഴിച്ചൽ മുതൽ പരുത്തിപ്പള്ളിവരെയുള്ള ഭാഗത്തിന്റെ നിർമ്മാണോദ്ഘാടനം സി കെ ഹരീന്ദ്രൻ എം.എൽ.എ നിർവഹിച്ചു. വാഴിച്ചൽ മുതൽ മൈലക്കരവരെ തോപ്പിൽ കൺസ്ട്രക്ഷൻസും മൈലക്കര മുതൽ ആര്യനാട് വരെ ശ്രീധന്യ കൺസ്ട്രക്ഷൻസിനുമാണ് നിർമാണ ചുമതല. ആദ്യഘട്ടമായ പാറശാല മുതൽ കുടപ്പനമൂട് വരെയുള്ള ഭാഗത്തെ നിർമാണം പുരോഗമിക്കുകയാണ്. 7.5 മീറ്റർ ടാറിംഗും ഇരു വശങ്ങളിലും ആവശ്യമായ സ്ഥലങ്ങളിൽ ഒരു മീറ്റർ വീതിയിൽ ഇന്റർ ലോക്ക് ചെയ്തും, ശേഷിക്കുന്ന ഭാഗങ്ങിൽ കോൺക്രീറ്റ് ഓടയും ഉൾപ്പെടെ 12 മീറ്റർ വീതിയിലാണ് റോഡിന്റെ നിർമ്മാണം. ഇതോടൊപ്പം ആവശ്യമായ സ്ഥലങ്ങളിൽ കൾവർട്ടും നിർമിക്കും.