flight


തിരുവനന്തപുരം: നാട്ടിലേക്കുള്ള ചാർട്ടേഡ് വിമാനങ്ങളിൽ പ്രവാസികൾക്ക് കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് വേണമെന്ന നിബന്ധന സർക്കാർ ഉപേക്ഷിച്ചേക്കും. പ്രവാസി സംഘടനകളുടെയും പ്രതിപക്ഷത്തിന്റെയും പ്രതിഷേധത്തെ തുടർന്നാണിത്. നിബന്ധന ഒഴിവാക്കുമെന്ന് പ്രവാസി സംഘടനകൾക്ക് ഉറപ്പ് നൽകിയെന്നാണ് അറിയുന്നത്.

കേന്ദ്രസർക്കാരുമായി ആലോചിച്ച് നിലപാട് പുനഃപരിശോധിക്കുമെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ ഇന്നലെ വ്യക്തമാക്കി. ചൊവ്വാഴ്ച പ്രധാനമന്ത്രി വിളിച്ചിട്ടുള്ള യോഗത്തിൽ ഇക്കാര്യം അറിയിക്കും. കേന്ദ്ര നിർദ്ദേശം അനുസരിച്ച് തുടർനടപടി സ്വീകരിക്കും.

ചാർട്ടേഡ് വിമാനത്തിൽ വരുന്നവർ‌ 48മണിക്കൂർ മുമ്പ് പരിശോധന നടത്തി നെഗറ്റീവ് സർട്ടിഫിക്കറ്റ് വാങ്ങണമെന്നാണ് നോർക്കയുടെ പേരിൽ ഇറങ്ങിയ ഉത്തരവ്. സുരക്ഷ മുൻനിറുത്തിയാണ് ഇതെന്ന് ആരോഗ്യമന്ത്രി വിശദീകരിച്ചെങ്കിലും സർട്ടിഫിക്കറ്റ് കർശനമാക്കിയാൽ നാട്ടിലെത്താനാവാതെ പ്രവാസികൾ വലയുമെന്നാണ് ആക്ഷേപം.

വന്ദേഭാരത് ദൗത്യത്തിൽ വരുന്നവർക്ക് കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് വേണ്ട. എന്നിട്ടും സംസ്ഥാന സർക്കാർ നിബന്ധന വയ്ക്കുകയായിരുന്നു. ഇറ്റലി, യൂറോപ്പ്, ചൈന എന്നിവിടങ്ങളിൽ നിന്ന് വരുന്നവർ കൊവിഡ് ഇല്ലെന്ന സർട്ടിഫിക്കറ്റ് കരുതണമെന്ന കേന്ദ്ര ഉത്തരവിനെതിരെ നിയമസഭയിൽ പ്രമേയം പാസാക്കിയ സർക്കാർ തന്നെ സമാന നിബന്ധന കൊണ്ടുവന്നതാണ് വൈരുദ്ധ്യം.

വരാൻ എട്ടുലക്ഷം പേർ

812 ചാർട്ടേഡ് വിമാനങ്ങൾക്കാണ് അനുമതി. ആദ്യഘട്ടത്തിൽ 220 വിമാനങ്ങളെത്തും. വന്ദേഭാരതിന്റെ 360 വിമാനങ്ങളും വരും. അഞ്ച് ലക്ഷത്തിലധികം പേരാണ്‌ നോർക്കയിൽ രജിസ്റ്റർ ചെയ്തത്. ഇനി നോർക്ക രജിസ്ട്രേഷൻ വേണ്ട. നേരിട്ട് എംബസിയിലാണ് രജിസ്റ്റർ ചെയ്യേണ്ട്. എംബസിയിൽ രജിസ്റ്റർ ചെയ്തതുൾപ്പെടെ ലോകമെമ്പാടും നിന്ന് എട്ടുലക്ഷത്തോളം പേരാണ് വരാനുള്ളതെന്ന് നോർക്ക അധികൃതർ പറഞ്ഞു.

പ്രവാസികളുടെ ദുരിതം

യു.എ.ഇ. ഒഴികെയുള്ള ഗൾഫ് നാടുകളിൽ നെഗറ്റീവ് സർട്ടിഫിക്കറ്റ് ലഭിക്കില്ല

ബഹ്‌റൈൻ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ രോഗലക്ഷണമുള്ളവരെ മാത്രമേ പരിശോധനയ്ക്ക് വിധേയരാക്കൂ.

മിക്ക രാജ്യങ്ങളിലെ സ്വകാര്യ ആശുപത്രികളിൽ കൊവിഡ് പരിശാധനാസംവിധാനമില്ല

സംവിധാനമുള്ള സ്ഥലങ്ങളിൽ 8,000 മുതൽ 10,000 രൂപ വരെയാണ് ചെലവ്.

ജോലി നഷ്ടപ്പെട്ടും ജയിൽശിക്ഷകഴിഞ്ഞും മറ്റ് ബുദ്ധിമുട്ട് സഹിച്ചും നാട്ടിലെത്തുന്നവർക്ക് ഇത് അസാദ്ധ്യമാകും.

വന്ദേഭാരത് വിമാനത്തിലെത്താൻ 15,000 രൂപയെങ്കിൽ ചാർട്ടേഡ് വിമാനത്തിലെത്താൻ ചെലവ് 22,000

കൊ​വി​ഡ് ​പ​രി​ശോ​ധ​ന​യ്ക്ക്
എം​ബ​സി​ക​ൾ​ ​സൗ​ക​ര്യ​മൊ​രു​ക്ക​ണ​മെ​ന്ന് ​മു​ഖ്യ​മ​ന്ത്രി

വി​ദേ​ശ​ ​രാ​ജ്യ​ങ്ങ​ളി​ൽ​ ​നി​ന്ന് ​വ​രു​ന്ന​വ​ർ​ക്ക് ​കൊ​വി​ഡ് ​ടെ​സ്റ്റ് ​ന​ട​ത്താ​നു​ള്ള​ ​സൗ​ക​ര്യം​ ​എം​ബ​സി​ക​ൾ​ ​മു​ഖേ​ന​ ​ഒ​രു​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ​മു​ഖ്യ​മ​ന്ത്രി​ ​പി​ണ​റാ​യി​ ​വി​ജ​യ​ൻ​ ​പ്ര​ധാ​ന​മ​ന്ത്രി​ ​ന​രേ​ന്ദ്ര​മോ​ദി​ക്ക് ​ക​ത്തെ​ഴു​തി.
പ്ര​വാ​സി​ക​ൾ​ ​ഉ​ള്ള​ ​രാ​ജ്യ​ങ്ങ​ളി​ൽ​ ​ടെ​സ്റ്റ് ​കി​റ്റു​ക​ളു​ടെ​ ​ല​ഭ്യ​ത​ ​കേ​ന്ദ്ര​സ​ർ​ക്കാ​ർ​ ​ഉ​റ​പ്പ് ​വ​രു​ത്ത​ണം.​ ​സ്വ​ന്തം​ ​നി​ല​യ്ക്ക് ​ടെ​സ്റ്റ് ​ന​ട​ത്താ​ൻ​ ​സാ​ഹ​ച​ര്യ​മി​ല്ലാ​ത്ത​വ​ർ​ക്ക് ​എം​ബ​സി​ക​ളി​ൽ​ ​സൗ​ജ​ന്യ​ടെ​സ്റ്റ് ​ത​ര​പ്പെ​ടു​ത്ത​ണം.​ ​പി.​സി.​ആ​ർ​ ​ടെ​സ്റ്റ് ​ന​ട​ത്താ​ൻ​ ​ക​ഴി​യാ​ത്ത​ ​സാ​ഹ​ച​ര്യ​മു​ണ്ടെ​ങ്കി​ൽ​ ​റാ​പി​ഡ് ​ടെ​സ്റ്റി​നു​ ​വേ​ണ്ട​ ​സൗ​ക​ര്യ​ങ്ങ​ൾ​ ​ഉ​റ​പ്പു​ ​വ​രു​ത്ത​ണം.
കൊ​വി​ഡ് ​പോ​സി​റ്റീ​വ് ​ആ​ണെ​ന്ന് ​ക​ണ്ടെ​ത്തു​ന്ന​വ​ർ​ക്ക് ​പ്ര​ത്യേ​ക​ ​ഫ്‌​ളൈ​റ്റ് ​ഏ​ർ​പ്പെ​ടു​ത്തു​ന്ന​ത് ​പ​രി​ഗ​ണി​ക്ക​ണ​മെ​ന്നും​ ​മു​ഖ്യ​മ​ന്ത്രി​ ​ആ​വ​ശ്യ​പ്പെ​ട്ടു.

സ​ർ​ക്കാ​ർ​ ​നി​ല​പാ​ട്
ഇ​ര​ട്ട​ത്താ​പ്പ് ​:​ചെ​ന്നി​ത്ത​ല.

ഗ​ൾ​ഫി​ൽ​ ​നി​ന്നു​ ​ചാ​ർ​ട്ടേ​ഡ് ​വി​മാ​ന​ത്തി​ൽ​ ​വ​രു​ന്ന​വ​ർ​ക്ക് ​കോ​വി​ഡ് ​ടെ​സ്റ്റ് ​വേ​ണ​മെ​ന്ന​ ​ആ​രോ​ഗ്യ​മ​ന്ത്രി​യു​ടെ​ ​നി​ല​പാ​ട് ​നി​ർ​ഭാ​ഗ്യ​ക​ര​വും​ ​പ്ര​വാ​സി​ക​ളോ​ടു​ള്ള​ ​വ​ഞ്ച​ന​യു​മാ​ണെ​ന്ന് ​പ്ര​തി​പ​ക്ഷ​ ​നേ​താ​വ് ​ര​മേ​ശ് ​ചെ​ന്നി​ത്ത​ല​ ​പ​റ​ഞ്ഞു.​ ​ആ​രോ​ഗ്യ​മ​ന്ത്രി​ ​കാ​ര്യ​ങ്ങ​ൾ​ ​അ​റി​യാ​തെ​യാ​ണ് ​സം​സാ​രി​ക്കു​ന്ന​ത്.​ ​
ടി​ക്ക​റ്റ് ​എ​ടു​ത്തു​ ​വ​രാ​ൻ​ ​ക​ഴി​യാ​ത്ത​ ​പാ​വ​ങ്ങ​ളാ​ണ് ​ചാ​ർ​ട്ടേ​ഡ് ​വി​മാ​ന​ത്തി​ൽ​ ​സ​ന്ന​ദ്ധ​ ​സം​ഘ​ട​ന​ക​ളു​ടെ​ ​സ​ഹാ​യ​ത്തോ​ടെ​ ​നാ​ട്ടി​ൽ​ ​എ​ത്തു​ന്ന​ത്.​ ​അ​വ​രി​ൽ​ ​ഇ​നി​ ​കോ​വി​ഡ് ​ടെ​സ്റ്റ് ​കൂ​ടി​ ​അ​ടി​ച്ചേ​ൽ​പ്പി​ക്കു​ന്ന​ത് ​ഇ​ര​ട്ട​ത്താ​പ്പാ​ണെ​ന്നും​ ​ചെ​ന്നി​ത്ത​ല​ ​പ്ര​സ്താ​വ​ന​യി​ൽ​ ​പ​റ​ഞ്ഞു.

കൊ​വി​ഡി​ല്ലെ​ന്ന​ ​സ​ർ​ട്ടി​ഫി​ക്ക​റ്റ്
ആ​വ​ശ്യ​പ്പെ​ടു​ന്ന​ത് ​ക്രൂ​ര​ത​:​ ​മു​ല്ല​പ്പ​ള്ളി

​ ​ചാ​ർ​ട്ടേ​ഡ് ​വി​മാ​ന​ങ്ങ​ളി​ൽ​ ​കേ​ര​ള​ത്തി​ലേ​ക്ക് ​വ​രു​ന്ന​വ​ർ​ക്ക് ​കൊ​വി​ഡ് ​നെ​ഗ​റ്റീ​വ് ​സ​ർ​ട്ടി​ഫി​ക്ക​റ്റ് ​വേ​ണ​മെ​ന്ന​ ​സ​ർ​ക്കാ​ർ​ ​ഉ​ത്ത​ര​വ് ​പ്ര​വാ​സി​ക​ളോ​ടു​ള്ള​ ​ക്രൂ​ര​ത​യാ​ണെ​ന്ന് ​കെ.​പി.​സി.​സി​ ​പ്ര​സി​ഡ​ന്റ് ​മു​ല്ല​പ്പ​ള്ളി​ ​രാ​മ​ച​ന്ദ്ര​ൻ​ ​പ​റ​ഞ്ഞു.​ ​പ്ര​വാ​സി​ക​ൾ​ക്ക് ​സാ​മ്പ​ത്തി​ക​ ​ബു​ദ്ധി​മു​ട്ടു​ണ്ടാ​ക്കു​ന്ന​തും​ ​അ​പ്രാ​യോ​ഗി​ക​വു​മാ​യ​ ​ഉ​ത്ത​ര​വ് ​പി​ൻ​വ​ലി​ക്ക​ണം.​ ​കൊ​വി​ഡി​ല്ലെ​ന്ന​ ​സ​ർ​ട്ടി​ഫി​ക്ക​റ്റ് ​ല​ഭി​ക്കാ​ൻ​ ​ഗ​ൾ​ഫി​ൽ​ ​പ്ര​യാ​സ​മാ​ണ്.​ ​പ്ര​വാ​സി​ ​സം​ഘ​ട​ന​ക​ളു​ടെ​ ​കാ​രു​ണ്യ​ത്തി​ൽ​ ​നാ​ട്ടി​ലെ​ത്താ​മെ​ന്ന​ ​മോ​ഹ​മാ​ണ് ​ഇ​തോ​ടെ​ ​ഇ​ല്ലാ​താ​കു​ന്ന​ത്.​ ​പ്ര​വാ​സി​ക​ളു​ടെ​ ​കേ​ര​ള​ത്തി​ലേ​ക്കു​ള്ള​ ​വ​ര​വ് ​എ​ങ്ങ​നെ​യും​ ​ത​ട​യാ​നാ​ണ് ​മു​ഖ്യ​മ​ന്ത്രി​ ​ശ്ര​മി​ക്കു​ന്ന​തെ​ന്നും​ ​അ​ദ്ദേ​ഹം​ ​പ്ര​സ്താ​വ​ന​യി​ൽ​ ​ആ​രോ​പി​ച്ചു.

പ്ര​വാ​സി​ക​ൾ​ക്ക് ​കൊ​വി​ഡ് ​നെ​ഗ​റ്റീ​വ് ​റി​പ്പോ​ർ​ട്ട് ​നി​ർ​ബ​ന്ധ​മാ​ക്ക​രു​ത്:​ ​ഉ​മ്മ​ൻ​ചാ​ണ്ടി

തി​രു​വ​ന​ന്ത​പു​രം​:​ ​വി​ദേ​ശ​ത്ത് ​നി​ന്ന് ​ചാ​ർ​ട്ടേ​ഡ് ​വി​മാ​ന​ങ്ങ​ളി​ൽ​ ​കേ​ര​ള​ത്തി​ൽ​ ​വ​രു​ന്ന​ ​പ്ര​വാ​സി​ക​ൾ​ 48​ ​മ​ണി​ക്കൂ​ർ​ ​മു​മ്പ് ​കൊ​വി​ഡ് ​നെ​ഗ​റ്റീ​വ് ​സ​ർ​ട്ടി​ഫി​ക്ക​റ്റ് ​ഹാ​ജ​രാ​ക്ക​ണ​മെ​ന്ന​ ​ഉ​ത്ത​ര​വ് ​പി​ൻ​വ​ലി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ​ഉ​മ്മ​ൻ​ചാ​ണ്ടി​ ​മു​ഖ്യ​മ​ന്ത്രി​ ​പി​ണ​റാ​യി​ ​വി​ജ​യ​ന് ​ക​ത്തു​ന​ൽ​കി.​ ​സ​ർ​ക്കാ​രി​ന്റെ​ ​ഉ​ത്ത​ര​വ് ​പ്ര​വാ​സി​ക​ളി​ൽ​ ​ആ​ശ​ങ്ക​യു​ണ്ടാ​ക്കി​യി​ട്ടു​ണ്ട്.​ ​ഇ​ത് ​അ​പ്രാ​യോ​ഗി​ക​വും​ ​സാ​മ്പ​ത്തി​ക​ ​ബാ​ദ്ധ്യ​ത​യു​ണ്ടാ​ക്കു​ന്ന​തു​മാ​ണ്.​ ​കൊ​വി​ഡി​നെ​ ​തു​ട​ർ​ന്ന് ​ഗ​ൾ​ഫി​ൽ​ ​നി​ന്ന് ​മ​ട​ങ്ങാ​ൻ​ ​മൂ​ന്നു​ ​ല​ക്ഷ​ത്തി​ല​ധി​കം​ ​മ​ല​യാ​ളി​ക​ൾ​ ​കാ​ത്തി​രി​ക്കു​ന്നു​ണ്ട്.​ ​എ​ന്നാ​ൽ,​ ​ചാ​ർ​ട്ടേ​ഡ് ​വി​മാ​ന​ങ്ങ​ളി​ൽ​ ​വ​രാ​മെ​ന്ന​ ​പ്ര​തീ​ക്ഷ​യ​ക്ക് ​മ​ങ്ങ​ലേ​ല്പി​ക്കു​ന്ന​താ​ണ് ​പു​തി​യ​ ​ഉ​ത്ത​ര​വ്.​ ​കൂ​ടാ​തെ​ ​കൊ​വി​ഡ് ​ജാ​ഗ്ര​ത​ ​പു​ല​ർ​ത്താ​ൻ​ ​സാ​ധി​ക്കു​ന്ന​ ​വി​ധ​ത്തി​ൽ​ ​ഹോം​ ​ക്വാ​റ​ന്റൈ​ൻ​ ​സം​വി​ധാ​നം​ ​ന​ട​പ്പാ​ക്കു​ക​യും​ ​വേ​ണ​മെ​ന്ന് ​ഉ​മ്മ​ൻ​ചാ​ണ്ടി​ ​ആ​വ​ശ്യ​പ്പെ​ട്ടു.