അമരവിള:കീഴ്ക്കൊല്ല യോഗീശ്വരപുരം ശ്രീ മഹാദേവ ക്ഷേത്രത്തിലെ പ്രതിഷ്ഠാ വാർഷിക മഹോത്സവം ജൂലായ് 2ന് നടക്കും. ജൂൺ 30ന് ഗുരുപൂജയും ജൂലായ് 1ന് പിതൃപൂജയും 2ന് പ്രതിഷ്ഠാ വാർഷികവുമാണ് നടക്കും.ഈ ദിവസങ്ങളിൽ പൂജകൾ മാത്രം നടത്താൻ ക്ഷേത്ര ട്രസ്റ്റ് കമ്മിറ്റി തീരുമാനിച്ചതായി ചെയർമാൻ ജെ.സുരേന്ദ്രൻ അറിയിച്ചു.