തിരുവനന്തപുരം: സർവീസിൽ നിന്ന് വിരമിച്ചവരെ വീണ്ടും ബാങ്കുകളിൽ നിയമിക്കുന്ന എസ്.ബി.ഐ നടപടി അവസാനിപ്പിക്കണമെന്ന് ആൾ ഇന്ത്യ ബാങ്ക് എംപ്ലോയിസ് അസോസിയേഷൻ (എ.ഐ.ബി.ഇ.എ) ആവശ്യപ്പെട്ടു. പ്രവാസികൾ തിരിച്ചെത്തുകയും തൊഴിലില്ലാത്ത ചെറുപ്പക്കാരുടെ എണ്ണം കൂടുകയും ചെയ്യുന്ന സാഹചര്യത്തിൽ പെൻഷൻ വാങ്ങുന്നവരെ വീണ്ടും ബാങ്കിലേയ്ക്ക് നിയമിക്കുന്നത് യുവാക്കളോടുള്ള വെല്ലുവിളിയാണെന്ന് എ.ഐ.ബി.ഇ.എ സംസ്ഥാന അദ്ധ്യക്ഷൻ അനിയൻ മാത്യു പറഞ്ഞു.