vishak

കൊച്ചി: നോർത്ത് റെയിൽവേ സ്റ്റേഷൻ പാർക്കിംഗിൽ നിന്നും കൊല്ലം സ്വദേശിയുടെ പൾസർ ബൈക്ക് മോഷ്ടിച്ച പത്തനംതിട്ട ചിറയിറമ്പു സ്വദേശി വൈശാഖ് ബാലചന്ദ്രനെ (20) എറണാകുളം നോർത്ത് പെലീസ് അറസ്റ്റ് ചെയ്തു. ലോക്ക് ഡൗൺ പരിശോധനക്കിടെ മോഷണ ബൈക്കുമായി പിടിക്കൂടിയതിനെ തുടർന്ന് ബൈക്കിന്റെ രേഖകളുമായി വമെന്ന് പറഞ്ഞു സ്റ്റേഷനിൽ നിന്ന് ഇയാൾ മുങ്ങുകയായിരുന്നു. ഇതിനിടയിലാണ് ബൈക്ക് നഷ്ട്ടപെട്ട കാര്യം അറിഞ്ഞ ഉടമ പരാതിയുമായി എത്തിയത്. കേസ് രജിസ്റ്റർ ചെയ്തു നടത്തിയ അന്വേഷണത്തിനിടയിലാണ് പ്രതി പിടിയിലായത്. എസ്.ഐമാരായ അനസ്, ഡെന്നി, എ.എസ്.ഐ വിനോദ് കൃഷ്ണ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.