prathi-babu

കുന്നത്തൂർ: രാജസ്ഥാനിൽ നിന്ന് വന്നയാളെ ഭരണിക്കാവ് താജ്മഹൽ ലോഡ്ജിൽ ക്വാറന്റൈനിൽ പാർപ്പിക്കാനായെത്തിയ പ്രവാസി വെൽഫെയർ ഓഫീസറുടെ ജോലി തടസപ്പെടുത്തിയയാൾ അറസ്റ്റിൽ. പ്രവാസി വെൽഫെയർ ഓഫീസർ വിജയകൃഷ്ണന്റെ ഡ്യൂട്ടി തടസപ്പെടുത്തിയ കേസിൽ ഭരണിക്കാവ് താജ്മഹൽ ലോഡ്ജിന്റെ മാനേജർ ശാസ്താംകോട്ട പള്ളിശ്ശേരിക്കൽ തെക്കടത്ത് തെക്കതിൽ ബാബുവിനെയാണ് ​(58) ശാസ്താംകോട്ട സി.ഐയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. കുന്നത്തൂർ തഹസിൽദാറുടെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് പ്രവാസി വെൽഫെയർ ഓഫീസർ ഡ്യൂട്ടിക്കെത്തിയത്.