veld1

വെള്ളറട: വെള്ളറട പഞ്ചായത്തിൽ വൃദ്ധജനങ്ങൾക്ക് വിശ്രമിക്കാനായി സ്ഥാപിച്ച പകൽവീട് വിദ്യാർത്ഥികളുടെ താത്കാലിക ഓൺ ലൈൻ പഠനകേന്ദ്രമാക്കി മാറ്റി. പഠനകേന്ദ്രത്തിന്റെ ഉദ്ഘാടനം സി.കെ. ഹരീന്ദ്രൻ എം.എൽ.എ നിർവഹിച്ചു. ബ്ളോക്ക് പഞ്ചായത്ത് പ്രിസഡന്റ് പി. സുജാതകുമാരി അദ്ധ്യക്ഷത വഹിച്ചു. ബി.ഡി.ഒ കെ സുരേഷ് കുമാർ,​ പഞ്ചായത്ത് അംഗം ഷീജ വിൽസന്റ് തുടങ്ങിയവർ പങ്കെടുത്തു. രണ്ടുവർഷം മുമ്പാണ് പെരുങ്കടവിള ബ്ളോക്ക് പഞ്ചായത്തിലെ പൊന്നമ്പി വാർഡിൽ ലക്ഷക്കണക്കിന് രൂപ മുടക്കി എല്ലാ ആധുനിക സൗകര്യങ്ങളോടുകൂടി പകൽവീട് പഞ്ചായത്തിന് കൈമാറിയത്. എന്നാൽ ഇവിടെ വൃദ്ധജനങ്ങളാരും എത്തിയിരുന്നില്ല. സി.കെ ഹരീന്ദ്രൻ എം.എൽ.എ യുടെ ഇടപെടലിനെ തുടർന്ന് പഠനത്തിനുള്ള ക്യാബിൾ സൗകര്യവും ഒരുക്കി. സമീപ പ്രദേശങ്ങളിലെ കുട്ടികൾക്ക് ഇവിടെ ഓൺ ലൈൻ ക്ളാസിൽ പങ്കെടുക്കാം.