തിരുവനന്തപുരം: മിഥുനമാസപൂജകൾക്കായി ശബരിമല ശ്രീധർമ്മശാസ്താക്ഷേത്ര നട തുറന്നു. ഇന്നലെ വൈകിട്ട് 5 മണിക്ക് ക്ഷേത്ര തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ കാർമ്മികത്വത്തിൽ മേൽശാന്തി സുധീർ നമ്പൂതിരി ശ്രീകോവിൽ തുറന്ന് ദീപം തെളിച്ചു.
മിഥുനം ഒന്നാം തീയതിയായ ഇന്ന് പുലർച്ചെ അഭിഷേകം നടത്തും. ഭക്തർക്ക് ദർശനം ഇല്ല. അഞ്ച് ദിവസവും പതിവ് പൂജകളും ചടങ്ങുകളും നടത്തും. ഉദയാസ്തമനപൂജ, നെയ്യഭിഷേകം, കളഭാഭിഷേകം, പടിപൂജ, പുഷ്പാഭിഷേകം, സഹസ്രകലശാഭിഷേകം തുടങ്ങിയ പ്രത്യേക പൂജകൾ ഉണ്ടാവില്ല. 19ന് രാത്രി അടയ്ക്കും. ജൂലായ് 15 മുതൽ 20 വരെയാണ് കർക്കടകമാസ പൂജ.