mullappally

തിരുവനന്തപുരം: ഇന്ധനവില വർദ്ധനയിൽ പ്രതിഷേധിച്ച് കോൺഗ്രസ് പ്രത്യക്ഷ സമരത്തിലേക്ക് പോകുകയാണെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. വൈദ്യുതി ബില്ലിന്റെ പേരിൽ സംസ്ഥാന സർക്കാരും ഇന്ധനവില വർദ്ധിപ്പിച്ച് കേന്ദ്രവും ജനങ്ങളെ ശ്വാസംമുട്ടിക്കുകയാണ്. ഇതിലൂടെ അവശ്യ സാധനങ്ങൾക്കും വില കൂടും. അമിത വൈദ്യുതി ചാർജ് വർദ്ധനവിനെതിരെ നാളെ (16) കോൺഗ്രസ് പ്രവർത്തകർ സമരം നടത്തുകയാണ്. ഇന്ധനവില വർദ്ധനയ്ക്കെതിരായ പ്രതിഷേധത്തിനുള്ള വേദി കൂടിയായി ഈ സമരത്തെ മാറ്റുമെന്നും തുടർപ്രക്ഷോഭങ്ങൾ സംഘടിപ്പിക്കുമെന്നും മുല്ലപ്പള്ളി പ്രസ്താവനയിൽ പറഞ്ഞു.