sreedhar-shenay

തിരുവനന്തപുരം : കേരള ഹോക്കിയുടെ ദ്രോണാചാര്യർ എന്ന് വിശേഷിപ്പിക്കപ്പെടുന്ന ആർ. ശ്രീധർ ഷേണായ് (72) അന്തരിച്ചു. ഞായറാഴ്ച പുലർച്ചെ എറണാകുളത്തെ സ്വകാര്യാശുപത്രിയിലായിരുന്നു അന്ത്യം.

സംസ്ഥാന സ്‌പോർട്സ് കൗൺസിലിലെ പരിശീലകനായിരുന്ന ശ്രീധർ ഷേണായ് എൺപതുകളിൽ കേരള ഹോക്കിയുടെ തലവര മാറ്റിയെഴുതുന്നതിന് ചുക്കാൻ പിടിച്ചു. പട്യാലയിലെ സായ് സെന്ററിൽ പി. ബാലകൃഷ്ണന്റെ കീഴിൽ കോച്ചിംഗ് പഠിച്ച ഷേണായ് കേരളത്തിൽ നിന്ന് മികച്ച ഹോക്കി താരങ്ങളെ കണ്ടെത്തി പരിശീലനം നൽകി. ദേശീയ ചാമ്പ്യൻഷിപ്പുകളിൽ കേരളം അറിയപ്പെടാൻ തുടങ്ങിയത് ഷേണായ് കോച്ചായി വന്നതിന് ശേഷമാണ്. ഇന്ത്യൻ താരമായി മാറിയ ദിനേശ് നായ്‌ക്കിന്റെ പരിശീലകനായിരുന്നു.
ജേക്കബ് തോട്ടാൻ, സിബി തോട്ടാൻ, എസ്. ജയകുമാർ, സി.എ. ജോസ്, റപ്പായി, മൻസൂർ ടി.പി, വർഗീസ് , അജിത് കുമാർ, ബേബി വിനോദ് തുടങ്ങിയവർ ഇദ്ദേഹത്തിന്റെ ശിഷ്യരാണ്.