ശാസ്താംകോട്ട: സാഹിത്യകാരനും റിട്ട. പത്തനംതിട്ട കത്തോലിക്കേറ്റ് കോളേജ് പ്രൊഫസറുമായ കോവൂർ അരിനല്ലൂരിൽ ഉതൃട്ടാതിയിൽ ഡോ. ആർ. ഭദ്രൻപിള്ള (64) നിര്യതനായി. വൃക്ക സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു. ചിന്തയുടെ വർണങ്ങൾ, വിമർശനത്തിന്റെ ജാഗരൂകതകൾ, തുടങ്ങിയ പുസ്തകങ്ങൾ രചിച്ചട്ടുണ്ട്. ഇ.വി കൃഷ്ണപിള്ള അവാർഡ് ലഭിച്ചിട്ടുണ്ട്. ഭാര്യ: എൻ.എസ്. സുലേഖ. മക്കൾ: ഡോ. കാർത്തിക, കാർത്തിക്. മരുമകൻ: അനന്തകൃഷ്ണൻ.