online-class

*സൗകര്യമില്ലാതെ ഇനി 2800 പേർ

തിരുവനന്തപുരം: രണ്ടാഴ്ചത്തെ ട്രയലിന് ശേഷം സംസ്ഥാനത്തെ ഒന്ന് മുതൽ പന്ത്രണ്ട് വരെയുള്ള ക്ളാസുകളിലെ ഒാൺലൈൻ ക്ളാസുകൾ ഇന്നാരംഭിക്കും.

ജൂൺ ഒന്നുമുതൽ ക്ളാസുകൾ തുടങ്ങിയെങ്കിലും 52 ലക്ഷത്തോളം വിദ്യാർത്ഥികളിൽ 2.61 ലക്ഷം പേർക്ക് പഠനസൗകര്യമില്ലായിരുന്നു.. ടിവി സ്മാർട്ട് ഫോൺ, ലാപ് ടോപ് ഇല്ലാത്ത വിദ്യാർത്ഥികൾക്ക് സന്നദ്ധസംഘടനകൾ, തദ്ദേശസ്ഥാപനങ്ങൾ, അംഗനവാടികൾ, അക്ഷയകേന്ദ്രങ്ങൾ എന്നിവയിലൂടെ ഇതിനിടെ സൗകര്യമൊരുക്കിയെങ്കിലും , സർക്കാർ കണക്ക് പ്രകാരം 2800 വിദ്യാർത്ഥികൾക്ക് ഇപ്പോഴും ലഭ്യമല്ല

വൈദ്യുതി,​ കേബിൾ സൗകര്യമില്ലാത്ത മലയോര മേഖലകളിലെയും മറ്റും കുട്ടികളാണിവർ. ഇവർക്കായി ക്ലാസുകൾ ഡ‌ൗൺലോഡ് ചെയ്ത് ലാപ്ടോപ് ഉപയോഗിച്ച് സൗകര്യം ലഭ്യമാക്കും. ഇതിനായി 200 അയൽപക്ക കേന്ദ്രങ്ങൾ കണ്ടെത്തിയിട്ടുണ്ടെന്നാണ് വിശദീകരണം.

.ഇംഗ്ലീഷ് വാക്കുകൾ

എഴുതിക്കാണിക്കും

ട്രയൽ റണ്ണിലെ ക്ലാസുകളുടെ പ്രതികരണം കൂടി കണക്കിലെടുത്ത് ഇന്നുമുതലുള്ള ക്ളാസുകളിൽ ചെറിയ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. ഇംഗ്ലീഷ് മീഡിയം കുട്ടികൾക്കായി ഇംഗ്ലീഷ് വാക്കുകൾ എഴുതിക്കാണിക്കും. ഹിന്ദി ഉൾപ്പെടെയുള്ള ക്ലാസുകളിൽ മലയാള വിശദീകരണം നൽകാനും ഉറുദു, സംസ്‌കൃതം, അറബിക് ക്ലാസുകൾ ഉൾപ്പെടുത്താനും തീരുമാനിച്ചിട്ടുണ്ട്. സമയക്രമത്തിന് മാറ്റമില്ല. കൈറ്റ് വിക്ടേഴ്‌സ് ചാനലിനു പുറമെ ഫേസ്ബുക്കിൽ victerseduchannel വഴി ലൈവായും യുട്യൂബിൽ itsvicters വഴിയും ക്ലാസുകൾ കാണാം. ക്ലാസുകൾ പിന്നീട് വെബിൽ നിന്ന് ഓഫ്‌ലൈനായി ഡൗൺലോഡും ചെയ്യാം.