തിരുവനന്തപുരം: ഞായറാഴ്ചകളിലെ സമ്പൂർണ ലോക്ക് ഡൗണിൽ ഇളവുകൾ വന്നതോടെ ആളുകൾ കൂടുതലായി നിരത്തുകളിലെത്തി. ആരാധനാലയങ്ങൾക്ക് ഇളവുകൾ നൽകിയതോടെയായിരുന്നു ഇത്. കർശന മാനദണ്ഡങ്ങൾ പാലിച്ച് പള്ളികളിൽ പ്രാ‌ർത്ഥനകൾ നടന്നു. പരീക്ഷകൾക്ക് പോകുന്നവർക്കും ഇളവുകൾ അനുവദിച്ചിരുന്നു. പൊലീസ് പരിശോധന കർശനമാക്കിയതിനാൽ വൻതിരക്ക് ഉണ്ടായില്ല. വിവിധ ജില്ലകളിലായി ഇന്നലെ 1326 പേരെ അറസ്റ്റ് ചെയ്‌തു.767 വാഹനങ്ങൾ പിടിച്ചെടുത്തു.മാസ്‌ക് ധരിക്കാത്ത 3248 സംഭവങ്ങളും റിപ്പോർട്ട് ചെയ്‌തു. ക്വാറന്റൈൻ ലംഘിച്ചതിന് 11 കേസുകളും രജിസ്റ്റർ ചെയ്‌തു.