നെയ്യാറ്റിൻകര: പെൺ കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിന്മേൽ തൃശൂർ പൊലീസ് ട്രെയിനിംഗ് കോളേജ് എസ്.ഐ ട്രെയിനിക്കെതിരെ കേസെടുത്തു. നെല്ലിമൂട് സ്വദേശിയായ ബിജുവിനെതിരെയാണ് (32)നെയ്യാറ്റിൻകര പൊലീസ് കേസെടുത്തത്.ഇയാൾ അടുത്ത ബന്ധുവായ പെൺകുട്ടിയെ 16 വയസു മുതൽ പീഡനത്തിന് ഇരയാക്കി വരുന്നതായാണ് പരാതിയിൽ പറയുന്നത്. ഇത്തരത്തിൽ കഴിഞ്ഞ 8 വർഷക്കാലം പീഡിപ്പിച്ചു വന്നിരുന്നതായാണ് പെൺകുട്ടിയുടെ മൊഴി. ഇയാൾക്കെതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ബിജു ഇപ്പോൾ ഒളിവിലാണ്.