k-surendran
കെ.സുരേന്ദ്രൻ...

തിരുവനന്തപുരം: നാട്ടിലേക്കെത്താൻ തയ്യാറെടുക്കുന്ന പ്രവാസികളോട് മുഖ്യമന്ത്രി പിണറായി വിജയൻ ക്രൂരത കാട്ടുകയാണെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ പറഞ്ഞു. പ്രവാസികൾക്ക് നാട്ടിലേക്കെത്താൻ കൊവിഡ് പരിശോധന നിർബന്ധമാക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്തെഴുതിയത് ഇതിന്റെ ഭാഗമാണെന്നും സുരേന്ദ്രൻ ആരോപിച്ചു.
സാങ്കേതിക തടസങ്ങൾ സൃഷ്ടിച്ച് പ്രവാസികളുടെ വരവിനെ തടയുകയാണ് മുഖ്യമന്ത്രിയുടെ ലക്ഷ്യം. കൊവിഡ് നെഗറ്റീവ് ആയവരെ മാത്രം വിമാനത്തിൽ കൊണ്ടുവരണമെന്നും അല്ലാത്തവർക്കായി പ്രത്യേക വിമാനം വേണമെന്നുമൊക്കെയുള്ള ആവശ്യങ്ങൾ അപ്രായോഗികമാണ്