മലയിൻകീഴ്: സ്കൂട്ടറിൽ പോവുകയായിരുന്ന യുവാവിനെ തടഞ്ഞു നിറുത്തി അക്രമിച്ച കേസിൽ മൂന്നുപേർ പിടിയിൽ. പേയാട് ഐശ്വര്യയിൽ അഖിൽ.എസ്.കുമാറിനെയാണ് (25) ആക്രമിച്ചത്. വിളപ്പിൽശാല കൊല്ലംകോണം ആസിദ മൻസിലിൽ അർഷാദ് (27),വിളപ്പിൽ വിട്ടിയം അമ്മച്ചി പ്ലാവിനു സമീപം അസീം (25), മിണ്ണംകോട് കാട്ടുവിള തെങ്ങുവിള വീട്ടിൽ മുഹമ്മദ് റാഫി (39) എന്നിവരെയാണ് പിടികൂടിയത്.ഇക്കഴിഞ്ഞ ബുധനാഴ്ച രാത്രിയായിരുന്നു സംഭവം.ആക്രമണത്തിൽ എട്ടുപേർ ഉണ്ടായിരുന്നതായി പൊലീസ് പറഞ്ഞു.മുൻ വൈരാഗ്യമാണ് ആക്രമണത്തിന് കാരണം. സി.ഐ.സജിമോൻ,എസ്.ഐ.ഷിബു എന്നിവരുടെ നേതൃത്വത്തിൽ പിടികൂടിയ പ്രതികളെ കോടതിയിൽ ഹാജരാക്കി.വധശ്രമം ഉൾപ്പെടെ നിരവധി കേസുകളിൽ ഉൾപ്പെട്ടവരാണ് പ്രതികളെന്ന് പൊലീസ് പറഞ്ഞു.
(ഫോട്ടോ അടിക്കുറിപ്പ്...അറസ്റ്റിലായ പ്രതികൾ : അർഷാദ് (27),അസീം (25),റാഫി (39)