kesb
kseb

തിരുവനന്തപുരം: ലോക്ക് ഡൗൺ കാലയളവിൽ അടച്ചിട്ടിരുന്ന സ്ഥാപനങ്ങളിൽ നിന്ന് കെ.എസ്.ഇ.ബി ഈടാക്കിയ വൈദ്യുതി ബിൽ തുക കുറവുചെയ്തു നൽകുമെന്ന് ചെയർമാൻ എൻ.എസ്.പിള്ള പറഞ്ഞു. ഇനിയുള്ള മാസങ്ങളിലെ ബില്ലുകളിലാണ് തുക കുറയ്ക്കുക. ബാക്കി അടച്ചാൽ മതിയാകും. ഫിക്‌സഡ് ചാർജിൽ 25 ശതമാനം ഒഴിവാക്കും. ബാക്കി തുക ഡിസംബർ 15നകം അടച്ചാൽ മതിയെന്നും അദ്ദേഹം പറഞ്ഞു.

ഉപഭോക്താക്കളിൽ നിന്ന് അധികതുക ഈടാക്കിയിട്ടില്ലെന്ന വാദത്തിലാണ് അദ്ദേഹം.
ലോക്ക് ഡൗൺ കാലത്ത് വൈദ്യുതി ഉപഭോഗം നന്നായി കൂടിയിട്ടുണ്ട്. മീറ്ററിൽ രേഖപ്പെടുത്തിയ യൂണിറ്റിന്റെ അടിസ്ഥാനത്തിൽ മാത്രമാണ് ബില്ലെന്നും ചെയർമാൻ പറഞ്ഞു.