കരുനാഗപ്പള്ളി : കരുനാഗപ്പള്ളി താലൂക്കിന്റെ വിവിധ ഭാഗങ്ങളിൽ എക്സൈസ് റെയ്ഞ്ച് ഇൻസ്പെക്ടർ ജി. പ്രസന്നന്റെ നേതൃത്വത്തിൽ നടത്തിയ റെയ്ഡിൽ 7 ലിറ്റർ ചാരായവും വാറ്റ് ഉപകരണങ്ങളും കണ്ടെടുത്തു. വടക്കുംതല പേരൂർക്കര മുറിയിൽ ശാരദാ മന്ദിരത്തിൽ ചന്ദ്രജിത്തിന്റെ വീട്ടിൽ നിന്നാണ് ചാരായവും വാറ്റ് ഉപകരണങ്ങളും പിടിച്ചെടുത്തത്. റെയ്ഡിൽ അസി. എക്‌സൈസ് ഇൻസ്‌പെക്ടർ എം. അൻവർ, സിവിൽ എക്‌സൈസ് ഓഫീസർമാരായ ജിനു തങ്കച്ചൻ, ശ്യാംകുമാർ, പ്രഭകുമാർ, രജിത് കെ. പിള്ള, വനിതാ സിവിൽ എക്‌സൈസ് ഓഫീസർ ഷിബി എന്നിവർ പങ്കെടുത്തു.