mm-mani

തിരുവനന്തപുരം: തലച്ചോറിലെ രക്തസ്രാവത്തെ തുടർന്ന് ഇന്നലെ ശസ്‌ത്രക്രിയക്ക് വിധേയനായ മന്ത്രി എം.എം.മണിയുടെ ആരോഗ്യനിലയിൽ പുരോഗതി. ഇന്നലെ പത്രം വായിക്കുകയും ഡോക്ടറോട് സംസാരിക്കുകയും ചെയ്ത മന്ത്രി അല്പം നടക്കുകയും ചെയ്തതായി ആശുപത്രി അധികൃത‌ർ അറിയിച്ചു. 72 മണിക്കൂർ നിരീക്ഷണത്തിലാണദ്ദേഹം.

വെള്ളിയാഴ്ചയാണ് മണിയെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഇന്നലെ ആശുപത്രിയിലെത്തി ചികിത്സാവിവരങ്ങൾ വിലയിരുത്തി.