temple

വെഞ്ഞാറമൂട്: ഓൺലൈൻ ക്ലാസ് പഠിക്കാൻ കഴിയാത്ത നിർദ്ധന മുസ്ലിം കുടുംബത്തിലെ കുട്ടികൾക്ക് നെടുമങ്ങാട് കരിപ്പൂര് ഭദ്രകാളി ക്ഷേത്രം ടെലിവിഷൻ നൽകി. 15 നിർദ്ധന വിദ്യാർത്ഥികൾക്ക് ബുക്ക്‌ വിതരണവും ക്ഷേത്രം ട്രസ്റ്റ് നടത്തി. കരിപ്പൂര് ഭദ്രകാളി ക്ഷേത്രവും ഓൺലൈൻ ചാരിറ്റബിൾ ഗ്രൂപ്പും,ജനമൈത്രി പൊലീസും ചേർന്നാണ് പഠനസൗകര്യം ഒരുക്കിയത്. വെഞ്ഞാറമൂട് സർക്കിൾ ഇൻസ്പെക്ടർ വിജയരാഘവൻ കുട്ടികളുടെ വീട്ടിലെത്തി ടി.വി കൈമാറി.