കിളിമാനൂർ: വർഷങ്ങളായി തരിശ് കിടന്ന തുമ്പോട് ഏലാ വീണ്ടും പച്ചപ്പണിയും. സംസ്ഥാന സർക്കാരിന്റെ സുഭിക്ഷകേരളം പദ്ധതിയുടെ ഭാഗമായി മടവൂർ സർവീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിലാണ് കൃഷിയിറക്കുന്നത്. കൃഷി പ്രോത്സാഹിപ്പിക്കുന്നതിനായി ബാങ്കിന്റെ നേതൃത്വത്തിൽ പഞ്ചായത്ത് പ്രദേശത്തെ തരിശുകൾ ഏറ്റെടുത്ത് കൃഷിയിറക്കുന്നതിന്റെ ഭാഗമായാണ് തുമ്പോട് ഏലായിലും വിത്തെറിഞ്ഞത്. വിത്തെറിയലിന്റെ ഉദ്ഘാടനം ജില്ലാപഞ്ചായത്ത് സ്ഥിരംസമിതി അദ്ധ്യക്ഷൻ ബി.പി. മുരളി നിർവഹിച്ചു. കേരള ധാതുവികസന കോർപ്പറേഷൻ ചെയർമാൻ അഡ്വ. മടവൂർ അനിൽ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീജാ ഷൈജു ദേവ്, സി.പി.എം ലോക്കൽ സെക്രട്ടറി ഷൈജുദേവ് തുടങ്ങിയവർ പങ്കെടുത്തു. ബാങ്ക് സെക്രട്ടറി മുരളീധരൻപിള്ള സ്വാഗതവും പ്രകാശ് നന്ദിയും പറഞ്ഞു.
ക്യാപ്ഷൻ; തുമ്പോട് ഏലായിലെ വിത്ത് എറിയൽ സി.പി.എം ജില്ലാ സെക്രട്ടറിയറ്റംഗവും ജില്ലാപഞ്ചായത്ത് സ്ഥിരംസമിതി അദ്ധ്യക്ഷനുമായ ബി.പി. മുരളി ഉദ്ഘാടനം ചെയ്യുന്നു. മടവൂർ അനിൽ, ശ്രീജ ഷൈജു ദേവ്, ഷൈജു ദേവ് എന്നിവർ സമീപം