രൺജി പണിക്കരുടെ മകൻ നിഖിൽ രൺജി പണിക്കർ വിവാഹിതനാകുന്നു. ചെങ്ങന്നൂർ കാരയ്ക്കാട് പുത്തൻപുരയിൽ തെക്കേതിൽ മായാ ശ്രീകുമാറിന്റെയും ശ്രീകുമാർ പിള്ളയുടെയും മകൻ മേഘ ശ്രീകുമാറാണ് (മിനു) വധു. ഇന്ന് ആറന്മുള പാർത്ഥസാരഥി ക്ഷേത്രസന്നിധിയിൽ വച്ചാണ് വിവാഹം. കൊവിഡ് നിയന്ത്രണങ്ങൾ നിലനിൽക്കുന്നതിനാൽ തികച്ചും പരിമിതമായ ചടങ്ങുകളോടെയായിരിക്കും വിവാഹം. കസബ, വൈറ്റ്, തോപ്പിൽ ജോപ്പൻ എന്നീ ചിത്രങ്ങളുടെ എക്സിക്യുട്ടീവ് പ്രൊഡ്യൂസറായിരുന്ന നിഖിൽ രൺജി പണിക്കർ ചില പരസ്യ ചിത്രങ്ങളും ഒരുക്കിയിട്ടുണ്ട്. സംവിധായകനായ നിഥിൻ രൺജി പണിക്കർ ഇരട്ട സഹോദരനാണ്.