തിരുവനന്തപുരം: പാറശാല ഐ.സി.ഡി.എസ് കാരോട് ഗ്രാമ പഞ്ചായത്ത് അംഗൻവാടി വർക്കർ/ ഹെൽപ്പർമാരുടെ അപേക്ഷ ക്ഷണിച്ചു. പ്രായപരിധി- 01/01/2020ൽ 18 വയസ്സ് പൂർത്തിയായവരും 46 വയസ് കഴിയാത്തതുമായ വനിതകളായിരിക്കണം. അപേക്ഷകർ പഞ്ചായത്തിൽ സ്ഥിരം താമസക്കാരായിരിക്കണം. വർക്കർമാരുടെ യോഗ്യത പത്താം ക്ളാസും ഹെൽപ്പർമാരുടെ യോഗ്യത പത്താം ക്ളാസ് പാസാകാത്തവരും എഴുത്തും വായനയും അറിയുന്നവരും ആകണം. തിരഞ്ഞെടുപ്പ് അഭിമുഖം വഴി. അപേക്ഷകൾ രേഖകളുടെ പകർപ്പ് സഹിതം 30 വരെ പാറശാല ഐ.സി.‌ഡി.എസ് ഒാഫീസിൽ സമർപ്പിക്കാം. വിശദവിവരങ്ങൾക്ക് ഫോൺ: 9446220488.