കാട്ടാക്കട:കേരള മുസ്ലിം ജമാഅത്ത് കൗൺസിലിന്റെ നേതൃത്വത്തിൽ കാട്ടാക്കട താലൂക്കിലെ ജമാഅത്തുകളുടെ സമ്മേളനം19ന് വൈകിട്ട് 3ന് കാട്ടാക്കട ജമാഅത്ത് ഭവനിൽ ഐ.ബി.സതീഷ്.എം.എൽ.എ ഉദ്ഘാടനം ചെയ്യും. കുടപ്പനമൂട് ഹനീഫ അദ്ധ്യക്ഷത വഹിക്കും.ജമാഅത്ത് കൗൺസിൽ സംസ്ഥാന പ്രസിഡന്റ് കരമനബയാർ ദേശീയ സമിതി കൺവീനർ മുഹമ്മദ് ബഷീർ ബാബു, ഇമാം ബദറുദ്ദീൻ മൗലവി എന്നിവർ സംസാരിക്കും.കൊവിഡ് നിയന്ത്രണങ്ങൾ പാലിച്ചാണ് സമ്മേളനം നടത്തുമെന്ന് സംഘാടകസമിതി ചെയർമാൻ പള്ളിവേട്ട അബുസാലി,കൺവീനർ പേഴുംമൂട് അനസ് എന്നിവർ അറിയിച്ചു.