ഉഴമലയ്ക്കൽ: ഉഴമലയ്ക്കൽ പരുത്തിക്കുഴി കേരളാ ആർട്ട്സ് ഗ്രന്ഥശാലയിൽ ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ ആരംഭിച്ച ഓൺലൈൻ പഠന ക്ലാസ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ മധു ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എ.റഹിം അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് ടി.വി.സംഭാവനയായി നൽകി.ഗ്രാമപഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാരായ എസ്.സുനിൽകുമാർ.കെ.ജയകുമാർ.ആന്റണി.കെ.സ്.സുജിലാൽ.രതീഷ്.സൈമൺ.കാർത്തിക്,ജിഷ്ണു .വി.ശശിധരൻ,ശ്രീലാൽ.ഷിജു.എ.സുനിൽകുമാർ.ജെ.ലളിത,അഭിരാം തുടങ്ങിയവർ പങ്കെടുത്തു.