vzndznoor

കാട്ടാക്കട:ഓട്ടിസം ബാധിച്ച ഷാരോണിനും സഹോദരൻ സൂരജിനും കോൺഗ്രസ് ആമച്ചൽ മേഖല കമ്മിറ്റി ഒ നേതാക്കന്മാർ ഒാൺ ലൈൻ പടനത്തിനായി ടെലിവിൻ നൽകി.ആമച്ചൽ കുച്ചപ്പുറം സെന്റ് മാത്യൂസ് എൽ.പി സ്കൂളിലെ വിദ്യാർത്ഥി സഹോദരങ്ങളാണ് സൂരജും,ഓട്ടിസം ബാധിതനായ സഹോദരൻ ഷാരോണും.കാട്ടാക്കട ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് വണ്ടന്നൂർ സന്തോഷ് ടെലിവിഷൻ കുഞ്ഞുങ്ങളുടെ മാതാവ് ഷീനയ്ക്ക് കൈമാറി.കുഞ്ഞുങ്ങളുടെ ടീച്ചർ ബിന്ദുവിന്റെ ഭർത്താവ് മോഹനൻ പഠനത്തിനാവശ്യമായ കസേരകളും വാങ്ങി നൽകി.ആമച്ചൽ മണ്ഡലം പ്രസിഡന്റ് പുരുഷോത്തമൻ നായർ,ഷൈൻ ജോസ്, ജയദാസ്,പ്രമോദ്,രവി ഡാനിയേൽ പാപ്പനം,ഷാഫി,സന്തോഷ് എന്നിവർ പങ്കെടുത്തു.