അഭിനേതാവായ ദിവ്യദർശൻ സംവിധായകനായി. ബോട്ടിൽ ലോക്ക്ഡൗൺ എന്ന ഹ്രസ്വചിത്രത്തിലൂടെയാണ് സംവിധായകനായി ദിവ്യദർശൻ തുടക്കം കുറിക്കുന്നത്.ദി വ്യദർശൻ കഥയെഴുതി സംവിധാനം ചെയ്യുന്ന ഹ്രസ്വചിത്രത്തിൽ ജെയ്സ് ജോസാണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.വിജയകുമാരി, ശ്രീജിത്ത് രവി, റോയ്ജൻ രാജൻ എന്നിവർക്കൊപ്പം ദിവ്യദർശനും ചില പുതുമുഖങ്ങളും അഭിനയിച്ചിട്ടുണ്ട്.നാടകാചാര്യൻ ഒ. മാധവന്റെ ചെറുമകനും സന്ധ്യാരാജേന്ദ്രൻ - ഇ.എ. രാജേന്ദ്രൻ ദമ്പതികളുടെ മകനുമായ ദിവ്യദർശൻ കാരണവർ എന്ന ചിത്രത്തിൽ നായകനായും മാസ്റ്റർ പീസ് ഉൾപ്പെടെയുള്ള ചിത്രങ്ങളിൽ ശ്രദ്ധേയ വേഷങ്ങളിലും അഭിനയിച്ചിട്ടുണ്ട്.