കാട്ടാക്കട:ലോക്ക് ഡൗൺ പശ്ചാത്തലത്തിൽ കുട്ടികൾക്ക് വിദ്യാഭ്യാസംമുടങ്ങാതിരിക്കാനുള്ള പദ്ധതിയുമായി സി.പി.ഐ കാട്ടാക്കട മണ്ഡലം കമ്മിറ്റി. കാട്ടാക്കട മണ്ഡലം കമ്മിറ്റി ആഫീസായി പ്രവർത്തിക്കുന്ന മൂന്നുനിലകളുള്ള പി.എസ്.ശ്രീനിവാസൻ സ്മാരക മന്ദിരത്തിലെ ഒരു നിലയിൽ പഠനമുറിയൊരുക്കാൻ മണ്ഡലം ഭാരവാഹികളുടെ യോഗം തീരുമാനിച്ചു.ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി പള്ളിച്ചൽ വിജയൻ,ജില്ലാ എക്സിക്യൂട്ടിവ് അംഗം വിളിപ്പിൽ രാധാകൃഷ്ണൻ, മണ്ഡലം സെക്രട്ടറി വിളവൂർക്കൽ പ്രഭാകരൻ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.ഓൺലൈൻ പഠന സൗകര്യം ഇല്ലാത്തതിന്റെ പേരിൽ കുട്ടികളുടെ വിദ്യാഭാസം മുടങ്ങാതിരിയ്ക്കാനുള്ള കരുതലിന്റെ ഭാഗമായിട്ടാണ് തീരുമാനം.16ന് ഉച്ചയ്ക്ക് 3ന് സി.പി.ഐ ജില്ലാ സെക്രട്ടറി ജി.ആർ അനിൽ പഠനമുറി ഉദ്ഘാടനം ചെയ്യും.