ഫെബ്രുവരിയിൽ റിലീസ് ചെയ്ത ജാനുവിന് ശേഷം ലൈം ലൈറ്റിൽ നിന്ന് അകന്ന് കഴിയുകയാണ് തെന്നിന്ത്യൻ താരസുന്ദരി. സോഷ്യൽ മീഡിയയിൽ നിന്നും മാറി നിന്നിരുന്ന താരം ഇപ്പോൾ ഇൻസ്റ്റഗ്രാമിൽ സജീവമാണ്. തന്റെ വീടിന്റെ മട്ടുപ്പാവിൽ കൃഷിയും പൂന്തോട്ട പരിപാലനവുമൊക്കെയായി കൊവിഡ് കാലത്തും തിരക്കിലാണ് സാമന്ത.
''എന്റെ തൊഴിലുമായി ബന്ധമില്ലാത്ത ഒരു ജോലിയുമായി ഞാനിത്രയും പ്രണയത്തിലായിട്ടില്ല." മട്ടുപ്പാവ് കൃഷിയുടെ ഫോട്ടോ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത് സാമന്ത കുറിച്ചു.നയൻതാരയുടെ കാമുകൻ വിഘ്നേഷ് ശിവൻ സംവിധാനം ചെയ്യുന്ന ചിത്രത്തിലും ഗെയിം ഓവർ എന്ന ഹിറ്റ് ചിത്രമൊരുക്കിയ അശ്വിൻ ശരവണൻ സംവിധാനം ചെയ്യുന്ന ചിത്രത്തിലുമാണ്സാമന്ത ഇനി അഭിനയിക്കുന്നത്.