പാലോട്: ഓൺലൈൻ വിദ്യാഭ്യാസ പരിപാടിക്കായി കുട്ടികൾക്കു വേണ്ടി ടിവി സംഭാവനയായി നൽകി. കേരള സ്റ്റേറ്റ് ബിവറേജ് കോർപറേഷൻ സി.ഐ.ടി.യു സംഭാവന ചെയ്ത ടിവി സി.പി.എം നന്ദിയോട് ലോക്കൽ സെക്രട്ടറി ജി.എസ്.ഷാബി ഏറ്റുവാങ്ങി വിദ്യാർത്ഥികൾക്ക് നൽകി. എം.വി.ഷിജുമോൻ, സി.സദാശിവൻ, ശെൽവരാജ്, വിനോദ് എന്നിവർ പങ്കെടുത്തു. തിരുവനന്തപുരം ലയൺസ് ക്ലബ് ഭാരവാഹി അബ്ദുൾ വഹാബിന്റെ നേതൃത്വത്തിൽ സംഭാവനയായി നൽകിയ ടിവി നന്ദിയോട് ഗ്രാമപഞ്ചായത്തംഗം ഷീജാ പ്രസാദ് ഏറ്റുവാങ്ങി ആലംപാറ അങ്കണവാടിക്ക് കൈമാറി. കൊച്ചുതാന്നിമൂട് റസിഡന്റ്സ് അസോസിയേഷന് വേണ്ടി ഗ്രാമപഞ്ചായത്ത് അംഗം പി.രാജീവൻ ടിവി കൈമാറി. കിടാരക്കുഴി പവൻകുമാറിനു വേണ്ടി സി.പി.എം തോട്ടുംപുറം ബ്രാഞ്ചും ഡി.വൈ.എഫ്.ഐ കുറുപുഴ മേഖലാ കമ്മറ്റിയും സംയുക്തമായി വാങ്ങി നൽകിയ ടിവി ഷിജുവും, ബാബുവും ചേർന്ന് നൽകി.