പാലോട്: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി നന്ദിയോട്,പാലോട് യൂണിറ്റുകളുടെ നേതൃത്ത്വത്തിൽ കേന്ദ്ര സർക്കാർ ചെറുകിട വ്യാപാരികൾക്കെതിരെ നടത്തുന്ന അവഗണനക്കെതിരെ പച്ച പോസ്റ്റ് ഓഫീസിനു മുന്നിൽ ധർണ സംഘടിപ്പിച്ചു.ജില്ലാ സെക്രട്ടറി പുലിയൂർ രാജൻ ഉദ്ഘാടനം ചെയ്തു.എച്ച്.അഷ്റഫ് ,സുബ്രഹ്മണ്യ പിള്ള,സോജി സെബാസ്റ്റ്യൻ,മധുസൂപ്പർ,കൃഷ്ണൻകുട്ടി ,സുകുമാരൻ നായർ,ശശി ഉർവശി,പള്ളിവിള സലാഹുദ്ദീൻ എന്നിവർ സംസാരിച്ചു.