തിരുവനന്തപുരം: സംസ്ഥാനത്തെ കൊവിഡ് പ്രതിരോധപ്രവർത്തനം താളം തെറ്രിയെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ ആരോപിച്ചു. കൊവിഡ് പ്രതിരോധതത്തിലെ വീഴ്ചയ്ക്കും കൊവിഡിന്റെ മറവിൽ സംസ്ഥാന സർക്കാർ നടത്തുന്ന അഴിമതിക്കുമെതിരെ ബി.ജെ.പി സംസ്ഥാന നേതാക്കൾ സെക്രട്ടേറിയറ്രിന് മുന്നിൽ നടത്തിയ ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രവാസികൾ കേരളത്തിലേക്ക് വരേണ്ട എന്ന നിലപാടാണ് സർക്കാരിനുള്ളതെന്നും ജയിലിനേക്കാൾ പരിതാപകരമാണ് ക്വാറന്റൈൻ കേന്ദ്രങ്ങളെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കൊവിഡ് പ്രതിരോധ പാളിച്ചയ്ക്കെതിരായ തുടർ സമരങ്ങൾ ജില്ലാ, മണ്ഡലം കേന്ദ്രങ്ങളിൽ വരും ദിവസങ്ങളിൽ നടത്തുമെന്ന് സുരേന്ദ്രൻ അറിയിച്ചു. ഒ. രാജഗോപാൽ എം.എൽ.എ, പി.കെ. കൃഷ്ണദാസ്, ജില്ലാ പ്രസിഡന്റ് വി.വി. രാജേഷ് എന്നിവർ സംസാരിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറിമാരായ ജോർജ്ജ് കുര്യൻ, പി. സുധീർ, സംസ്ഥാന സെക്രട്ടറിമാരായ സി. ശിവൻകുട്ടി, കരമന ജയൻ, എസ്. സുരേഷ് തുടങ്ങിയവർ നേതൃത്വം നൽകി.