കടയ്ക്കാവൂർ: കറണ്ട് ബില്ല് വർദ്ധനയിൽ പ്രതിഷേധിച്ച് അഞ്ചുതെങ്ങ് കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കടയ്ക്കാവൂർ കെ.എസ്.ഇ.ബി ഓഫീസിന് മുന്നിൽ സംഘടിപ്പിച്ച പ്രതിഷേധ ധർണ ഡി.സി.സി അംഗം നെൽസൺ ഐസക് ഉദ്ഘാടനം ചെയ്തു. കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ് ഷെറിൻ ജോൺ അദ്ധ്യക്ഷത വഹിച്ചു. കോൺഗ്രസ്‌ അംഗങ്ങളായ ക്രിസ്റ്റി സൈമൺ, യേശുദാസൻ സ്റ്റീഫൻ, രജിത മനോജ്‌, ഫിലോമിന, യൂത്ത് കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ് ജിഫിൻ, ടോമി ഡൊമനിക്, സെബാസ്റ്റ്യൻ, ജൂഡ് ജോർജ്, ബിജു പാപ്പച്ചൻ, ഷൈജു കൃഷ്ണ, ജെയിംസ് തുടങ്ങിയവർ പങ്കെടുത്തു.