youthdarna

മുടപുരം :കോവിഡ് കാലഘട്ടത്തിൽ പെട്രോൾ,ഡീസൽ വില വർദ്ധിപ്പിക്കുന്ന കേന്ദ്രസർക്കാർ നടപടിക്കെതിരെ യൂത്ത് കോൺഗ്രസ് കിഴുവിലം മണ്ഡലം കമ്മറ്റി ചിറയിൻകീഴ് ഇരട്ടകല്ലിങ്ക് പെട്രോൾ പമ്പിന് മുന്നിൽ ധർണ സംഘടിപ്പിച്ചു.
യൂത്ത് കോൺഗ്രസ് കിഴുവിലം മണ്ഡലം പ്രസിഡന്റ്‌ അജു കൊച്ചാലുംമൂടിന്റെ അദ്ധ്യക്ഷതയിൽ ജില്ലാ കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറി എം.ജെ.ആനന്ദ് ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ്‌ ചിറയിൻകീഴ് ബ്ലോക്ക്‌ ജനറൽ സെക്രട്ടറി ബിനോയ്‌. എസ്.ചന്ദ്രൻ സ്വാഗതവും ഷിയാസ് കിഴുവിലം നന്ദി പറഞ്ഞു.കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ്‌മാരായ കിഴുവിലം രാധാകൃഷ്ണൻ,ബിജു കിഴുവിലം,മുതിർന്ന നേതാവ് ജെ.ശശി,യൂത്ത് കോൺഗ്രസ്‌ സംസ്ഥാന സെക്രട്ടറി ബി.എസ്. അനൂപ്,കോൺഗ്രസ്‌ നേതാക്കളായ സിദ്ധിക്ക്,ബാബു,ജയന്തി കൃഷ്ണ,ബാബുരാജ്, സന്തോഷ്‌,ദേവരാജൻ,മുരുകൻ, സുദേവൻ,ഗ്രാമ പഞ്ചായത്ത്‌ അംഗങ്ങളായ സുജ,സൈന,ബിജു, മഹിളാ കോൺഗ്രസ് നേതാവ് സതി കുഞ്ഞുശങ്കരൻ,ദളിത്‌ കോൺഗ്രസ്‌ നേതാക്കളായ അനിൽ,രാജേഷ്,ഗോപൻ യൂത്ത് കോൺഗ്രസ്‌ നേതാക്കളായ രാജേഷ് മുല്ലശേരി,നിഹാൽ, വിനീഷ്, ജിഷ്ണു മോഹൻ,സിദ്ധു,അമൽ കൂന്തള്ളൂർ,സിനു മാമം എന്നിവർ സംസാരിച്ചു.