abhini-sohan-roy

തിരുവനന്തപുരം: 'കോസ്‌മോസ് ഫാഷൻ ഐക്കൺ- 2020' ബ്രാൻഡ് അംബാസഡറായി ഇൻഡിവുഡ് ഫാഷൻ പ്രീമിയർ ലീഗിന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടറും ഷാർജ ആസ്ഥാനമായ ഏരീസ് ഇന്റീരിയേഴ്‌സിന്റെ മാനേജിംഗ് ഡയറക്ടറുമായ അഭിനി സോഹൻ റോയിയെ തിരഞ്ഞെടുത്തു.

ബിസ് ടി.വി നെറ്റ്‌വർക്ക്, ഏരീസ് ടെലികാസ്റ്റിംഗ് പ്രൈവറ്റ് ലിമിറ്റഡ് തുടങ്ങിയവയിലൂടെ ചലച്ചിത്ര നിർമ്മാണം, ടെലിവിഷൻ, മേഖലകളിലെല്ലാം സജീവമായ യു.എ.ഇ ആസ്ഥാനമായ ഏരീസ് ഗ്രൂപ്പ് സ്ഥാപനങ്ങളുടെ സി.ഇ.ഒ സോഹൻ റോയിയുടെ ഭാര്യയാണ്.

പ്രമുഖ ഫാഷൻ കൊറിയോഗ്രാഫറും ദാലു ഫാഷൻ ഫാക്ടറിയുടെ ഉടമയുമായ ദാലു കൃഷ്ണദാസാണ് ഇക്കാര്യം അറിയിച്ചത്.
ദാലു ഫാഷൻ ഫാക്ടറിയുടെ 'മിസ്സിസ് കോസ്‌മോസ് ഫാഷൻ ഐക്കൺ 2020 ', സ്ത്രീകളെ വിവാഹത്തിനു ശേഷവും അവരുടെ ഫാഷൻ സ്വപ്നങ്ങൾ പിന്തുടരാൻ പ്രോത്സാഹിപ്പിക്കുന്ന പ്ലാറ്റ്‌ഫോമാണ്. ദാലു ഫാഷൻ ഫാക്ടറി അവതരിപ്പിച്ച വെർച്വൽ സൗന്ദര്യമത്സരം മിസ്റ്റർ ആന്റ് മിസ് കോസ്‌മോസ് ഫാഷൻ ഐക്കൺ 2020, മികച്ച ലോക സൗന്ദര്യ മത്സരങ്ങളുടെ ചരിത്രത്തിൽ ഇടംപിടിക്കുന്ന ഒന്നായിരിക്കും.താൽപര്യമുള്ള സ്ത്രീകൾ 9995291089 എന്ന നമ്പറിൽ ബന്ധപ്പെടണം.