ആര്യനാട്:കോവിഡ് ദുരിതം അനുഭവിക്കുന്ന ജനങ്ങൾക്ക്മേൽ ചുമത്തിയ അമിത വൈദ്യുതി ചാർജ് പിൻവലിക്കണമെന്ന് ആർ.എസ്.പി അരുവിക്കര മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.അമിത വൈദ്യുത ചാർജിനെതിരെ 25 ന് അരുവിക്കര മണ്ഡലത്തിലെ കെ. എസ്.ഇ.ബി ഓഫീസുകൾക്ക് മുന്നിൽ ധർണ നടത്താനും യോഗം തീരുമാനിച്ചു.ദേശീയ സമിതി അംഗം കെ.എസ്.സനൽകുമാർ അദ്ധ്യക്ഷത വഹിച്ചു.സംസ്ഥാന സമിതി അംഗം ഇറവൂർ പ്രസന്നകുമാർ,ജില്ലാ എക്സിക്യൂട്ടീവ് അംഗം കുറ്റിച്ചൽ റജി, ജില്ലാകമ്മിറ്റിഅംഗങ്ങളായ കെ.എസ്.അജേഷ്, സി.മനോഹരൻ,എ.അബുസാലി.ഐക്യ മഹിളാ സംഘം ജില്ലാ പ്രസിഡന്റ്‌ആർ. ഷാഹിദ, ലോക്കൽ കമ്മിറ്റി സെക്രട്ടറിമാരായ ഇറവൂർ ഷാജീവ്,വെള്ളനാട്എസ്. ദാമോദരൻ നായർ,എസ് സജൻ,മണ്ഡലം സെക്രട്ടറി ജി.ശശി തുടങ്ങിയവർ സംസാരിച്ചു.