വെഞ്ഞാറമൂട്:പിരപ്പൻകോട് സെന്റ് ജോൺസ് കമ്മ്യൂണിറ്റി ആശുപത്രിയിൽ പനി ക്ലിനിക് പ്രവർത്തനം ആരംഭിച്ചു. ജനറൽ മെഡിസിൻ വിഭാഗത്തിന് കീഴിലാണ് തിങ്കളാഴ്ച മുതൽ പനിയ്ക്ക് പ്രത്യേക ക്ലിനിക് തുടങ്ങിയത്. പകർച്ചപ്പനികളുണ്ടെങ്കിൽ മറ്റു രോഗികൾക്ക് പകരാതിരിക്കാനാണ് ക്ലിനിക് തുടങ്ങിയത്. പനി ബാധിതർ ഇനി മുതൽ പുതിയ ബിൽഡിംഗിലെ പ്രവർത്തനം ആരംഭിച്ച പനി ക്ലിനിക്കിൽ നേരിട്ട് എത്തണം. ലാബ് പരിശോധനകളും ഇവിടെ ചെയ്തു നൽകും. പനിയുമായി ബന്ധപ്പെട്ട് വരുന്ന രോഗികൾ പ്രത്യേകം സജ്ജീകരിച്ചിട്ടുള്ള സ്ഥലത്ത് എത്തേണ്ടതാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.