ചിറയിൻകീഴ്: ഓൺ ലൈൻ പഠനത്തിന് ടി.വി ഇല്ലാതെ ബുദ്ധിമുട്ട് അനുഭവിക്കുന്ന ചിറയിൻകീഴ് പുതുക്കരിയിലെ കുടുംബത്തിന് സഹായ ഹസ്തവുമായി ചിറയിൻകീഴ് ഭാഗി ഇലക്ടോണിക്സ് എം.ഡി ഭാഗി അശോകൻ.ഡി.‌ഡി.വൈ.ഇ.എസ് 32 ഇഞ്ച് ടി.വിയാണ് ഈ കുടുംബത്തിന് സൗജന്യമായി നൽകിയത്. ഇതിനോടനുബന്ധിച്ച് നടന്ന ചടങ്ങിൽ ചിറയിൻകീഴ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഡീന, ബ്ലോക്ക് പഞ്ചായത്തംഗം സിന്ധു, പഞ്ചായത്തംഗങ്ങളായ മോനി,സരിത,ബീജ,ബേബി,എ.എം.എ.എസ്.സി പ്രസിഡന്റ് ജി.വ്യാസൻ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.