കല്ലമ്പലം: പുതുതലമുറ നെൽകൃഷിയിലേക്ക് മുന്നിട്ടിറങ്ങണമെന്നും കർഷർക്ക് സമയബന്ധിതമായി ആനുകൂല്യങ്ങൾ ലഭ്യമാക്കണമെന്നും നെല്ല് വിപണനത്തിന് നൂതന മാർഗങ്ങൾ കണ്ടെത്തണമെന്നും അടൂർ പ്രകാശ് എം.പി ആവശ്യപ്പെട്ടു. നാവായിക്കുളം ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ ഭരണിക്കാവ് പാടശേഖരസമിതിയിൽ അഞ്ച് ഏക്കർ തരിശ് ഉൾപ്പെടെ 32 ഏക്കർ വയലിൽ ഞാറു നടീൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. തമ്പി അദ്ധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ ദേവദാസ് സ്വാഗതവും പാടശേഖര സമിതി സെക്രട്ടറി ജിഹാദ് കല്ലമ്പലം നന്ദിയും പറഞ്ഞു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് സൂര്യത്ത് ബീവി,ബ്ലോക്ക് പഞ്ചായത്ത് അംഗം നിസ നിസാർ, പഞ്ചായത്തംഗങ്ങളായ സിയാദ്, കുടവൂർ നിസാം, സമിതി പ്രസിഡന്റ് സലാഹുദ്ദീൻ മുതുക്ക് വീട്, കൺവീനർ എം.ആർ. നിസാർ, അഗ്രികൾച്ചർ ഓഫീസർ സുരേഷ് .വി, അഗ്രികൾച്ചർ അസിസ്റ്റന്റ് ഓഫീസർ പ്രശാന്ത് കുമാർ, ബിജു എന്നിവർ സംസാരിച്ചു. പരിപാടിയോടനുബന്ധിച്ച് ഇരുപതോളം കർഷകർക്കും കർഷകത്തൊഴിലാളികൾക്കും കാഷ് അവാർഡ് നൽകി.