നെയ്യാറ്റിൻകര: അമരവിള എൽ.എം.എസ് ഹയർ സെക്കൻഡറി സ്കൂളിലെ പ്ളസ് ടു വിദ്യാർത്ഥിനിക്ക് കെ.എസ്.ഇ.ബി ഓഫീസേഴ്സ് അസോസിയേഷൻ ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ ഓൺലൈൻ പഠനത്തിനായി ടെലിവിഷൻ നൽകി. കെ. അൻസലൻ എം.എൽ.എയാണ് ടിവി കൈമാറിയത്. മുനിസിപ്പൽ ചെയർപേഴ്സൻ ഡബ്ല്യു.ആർ. ഹീബ, വൈസ് ചെയർമാൻ കെ.കെ. ഷിബു, എക്സിക്യൂട്ടീവ് എൻജിനിയർ മിനി, കെ.എസ്.ഇ.ബി ഓഫീസേഴ്സ് അസോസിയേഷൻ ഭാരവാഹികളായ സനൽകുമാർ, ജ്യോതി രാജ്, അജികുമാർ, പി.ടി.എ പ്രസിഡന്റ് ടി. ജയകുമാർ, വൈസ് പ്രസിഡന്റ് ജെ.എസ്. ദേവകുമാർ എന്നിവർ പങ്കെടുത്തു.

അശ്വതിക്കും വൈഷ്ണവിക്കും ഇനി വീട്ടിലിരുന്ന് ഓൺലൈൻ ക്ലാസ് കാണാം

ഓൺലൈൻ പഠനത്തിന് വഴി കാണാതിരുന്ന എസ്.എസ്.എൽ.സി, പ്ലസ് ടു വിദ്യാർത്ഥികളായ പ്ലാവിള മണലുവിള വീട്ടിൽ മോഹനന്റെ മക്കൾ വൈഷ്ണവി ,അശ്വതി എന്നിവർക്ക് ജില്ലാ കോൺഗ്രസ് പ്രസിഡന്റ് നെയ്യാറ്റിൻകര സനൽ,​ ടെലിവിഷൻ സമ്മാനിച്ചു. കോൺഗ്രസ് മുൻ നെയ്യാറ്റിൻകര മണ്ഡലം പ്രസിഡന്റ് എം. ചന്ദ്രശേഖരൻ, കോൺഗ്രസ് ബ്ലോക്ക് ജനറൽ സെക്രട്ടറി എം.എ. ഹക്കിം എന്നിവരാണ് ടി.വി സ്പോൺസർ ചെയ്തത്. മണ്ഡലം പ്രസിഡന്റുമാരായ ശശാങ്കൻ ,സുധീർ,​ ഗ്രാമപഞ്ചായത്തംഗം വി.പി. സുനിൽ ,പ്ലാവിള ബാബു, ഋഷി, അഭിലാഷ് ,ഹരിലാൽ തുടങ്ങിയവർ പങ്കെടുത്തു.